ഇംഫാൽ: മണിപ്പുരിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഷ്ണുപുർ – ചുരാചന്ദ്പുർ അതിർത്തി മേഖലയിലെ നരാൻസേന സ്വദേശിയായ സാകാം ജോതിൻ എന്ന കർഷകനാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ജോതിനെ ഗുരുതര പരിക്കുകളുമായി ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവയ്പ്പിനെത്തുടർന്ന് ബിഷ്ണുപുർ മേഖലയിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഈ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മണിപ്പുർ നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തിനിടെയാണ് സംഘർഷം നടന്നത്. കുക്കി വിഭാഗത്തിൽ നിന്നുള്ള 10 എംഎൽഎമാരും വിട്ടുനിന്ന സമ്മേളനം, കോൺഗ്രസ് അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് പിരിച്ചുവിട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം