ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിഎസ്പി അധ്യക്ഷ മായാവതി. യു.പി സഹാറൻപൂരിൽ നിന്നുള്ള നേതാവായ ഇമ്രാൻ മസൂദിനെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടി ചൂണ്ടിക്കാട്ടിയാണ് നടപടി.
രാഹുൽ ഗാന്ധിയെ പ്രശംസിച്ചതു കൂടാതെ, ഡോ. ബി.ആർ.അംബേദ്‍കറിന്റെ മാർഗത്തിൽനിന്നും മായാവതി വ്യതിചലിച്ചെന്നും ഇത് ബിഎസ്പിയുടെ പതനത്തിന് ഇടയാക്കിയെന്നും ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ മസൂദ് ജില്ലയിൽ ഏറെ സ്വാധീനമുള്ള മുസ്‌ലിം നേതാവാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇമ്രാൻ മസൂദ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്ക് ചേക്കറിയ അദ്ദഹം പിന്നീട് ബിഎസ്പിയിലേക്ക് മാറുകയായിരുന്നു. നേരത്തെ, നക്കൂർ സീറ്റിൽ എസ്പി ടിക്കറ്റിനായി ഇമ്രാൻ മസൂദും മത്സര രംഗത്തുണ്ടായിരുന്നു.
അതേസമയം, ബിഎസ്പിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ അടുത്ത നടപടി എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാവപ്പെട്ട ആളുകൾക്കു വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്ന് ഇമ്രാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം