ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറിയും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിയെ ബി.ജെ.പി. ദേശീയ വക്താവായി നിയമിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പുതിയ സംഘടനാ ചുമതല നല്‍കിയത്. ദേശീയ സെക്രട്ടറി പദവി വഹിക്കുന്ന അനില്‍, ദേശീയ വക്താവിന്റെ സംഘടനാ ചുമതലകൂടി വഹിക്കുമെന്ന് നഡ്ഡ അറിയിച്ചു.
നേരത്തേ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയതോടെയാണ് അനില്‍ ആന്റണി ദേശീയ സെക്രട്ടറി പദത്തിലെത്തിയത്. കേരളത്തില്‍നിന്നുതന്നെയുള്ള ബി.ജെ.പി. നേതാവായ എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷസ്ഥാനത്ത് തുടരാനും തീരുമാനമുണ്ടായി.
ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരുമെന്നുമായിരുന്നു ബിജെപി തീരുമാനം. കേരളത്തിൻ്റെ സഹ പ്രഭാരി രാധാ മോഹൻ അഗർവാളിന് ജന സെക്രട്ടറി സ്ഥാനവും നൽകിയിരുന്നു.
അലിഗഢ് മുസ്‌ലിം സർവകലാശാല മുന് വൈസ് ചാൻസലർ താരിക് മൻസൂറിനെയാണ് ദേശീയ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജന സെക്രട്ടറിയായും ജെപി നദ്ദയുടെ പ്രഖ്യാപനം വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം