ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിൽ അറസ്റ്റ് പേടിച്ച് പുടിന് വിദേശ യാത്രകൾ ഒഴിവാക്കുകയാണ്. ഇതിനാലാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്നും പുടിൻ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ തീരുമാനം മനസിലാക്കുന്നതായും ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും പുടിനെ മോദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം