ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഫൺ മാളിൽ സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രിയാണ് അക്ഷത് തിവാരി അടുത്തിടെ റിലീസ് ചെയ്ത ഗദർ-2 സിനിമ കാണാനെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം സിനിമ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. മൊബൈലിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽകാണാം. നടന്നുകൊണ്ടിരിക്കെ തിവാരി പെട്ടെന്ന് തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഇയാൾക്കൊപ്പം രണ്ടുപേരും കൂടിയുണ്ടായിരുന്നു. തിവാരി കുഴഞ്ഞുവീണതോടെ ആളുകൾ ഓടിക്കൂടി. മുഖത്ത് വെള്ളം തളിച്ചിട്ടൊന്നും പ്രതികരണമുണ്ടായില്ല. അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഹേവഗഞ്ചിൽ മെഡിക്കൽ സ്റ്റോർ നടത്തുകയാണ് അക്ഷത് തിവാരി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം