ഇൻഫോപാർക്ക് ക്യാംപസുകളിൽ വിപുലമായ ഓണാഘോഷം

ഇന്‍ഫോപാര്‍ക്കില്‍ ഓണാഘോഷം കെങ്കേമമാക്കി ടെക്കികള്‍. വിവിധ കാംപസുകളില്‍ നടന്ന ഓണാഘോഷത്തില്‍ ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. പുലികളിയും തെയ്യവും ചെണ്ടമേളവുമെല്ലാം ഉള്‍പ്പെടുത്തിയ ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പടെ വന്‍ ആഘോഷ പരിപാടികളാണ് ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്. തിരുവാതിര, വടംവലി തുടങ്ങിയ പരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. 


കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടന്ന ഓണാഘോഷം ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്‍ഫോപാര്‍ക്കിലെ നവീകരിച്ച അതുല്യ ഓഡിറ്റോറിയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 234 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലാണ് ഓണപ്പരിപാടികള്‍ നടന്നത്. ഐ ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസും ഇന്‍ഫോപാര്‍ക്കും ചേര്‍ന്ന് നടത്തിയ ‘ഓണം മാസ് ഓണം’ ഓണാഘോഷം ടെക്കികളുടെ ഓണാരവം വിളിച്ചോതുന്നതായി. നടന്‍ സിജു വില്‍സണ്‍ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുത്തു. ഐ ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി സംഘിടിപ്പിച്ച വടംവലി മത്സരവും നടന്നു. നടി മാളവിക ശ്രീനാഥ് വിജയിലേക്ക് സമ്മാനങ്ങൾ കൈമാറി. 

read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
 

ആര്‍പ്പോ ഇന്‍ഫോ എന്ന പേരില്‍ കലൂരിലെ ഇന്‍ഫോപാര്‍ക്ക് ടെക്നോളജി ബിസിനസ് സെന്ററിലെ ഐ ടി കമ്പനികൾ നടത്തിയ ഓണാഘോഷത്തിൽ എറണാകുളം എം.പി ഹൈബി ഈഡനും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു. ചെണ്ടമേളം, തിരുവാതിര, വടംവലി, ഡാന്‍സ്, പാട്ട് മത്സരങ്ങള്‍ തുടങ്ങിയവയും നടന്നു. ഇന്‍ഫോപാര്‍ക്ക് തൃശൂരിലും ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയിലും ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, ഓണപ്പാട്ട്, ഉറിയടി, മലയാളിമങ്ക, വടംവലി തുടങ്ങിയ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. 

ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ചേന്നംപള്ളിപ്പുറം പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിലെ നൂറുപേര്‍ക്കുള്ള ഓണസദ്യയ്ക്ക് ആവശ്യമായ തുക കമ്പനികൾ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സുധീഷിന് കൈമാറി. ചടങ്ങിൽ അരൂർ എം എൽ എ ദലീമ ജോജോ മുഖ്യാതിഥിയായി പങ്കെടുത്തു. 

കൊരട്ടിയിലുള്ള ഇൻഫോപാർക്ക് തൃശ്ശൂരിൽ നടന്ന ടെക്കി ഓണം ആഘോഷങ്ങളിൽ കമ്പനികളും ജീവനക്കാരും പങ്കെടുത്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Tags: Onam 2023

Latest News