മലപ്പുറം : എസ്പിയെ തലസ്ഥാനത്തുനിന്ന് മാറ്റിയാൽ പോരായെന്നും സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ജനകീയ സമരങ്ങൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവാതെ എസ്. പി. യെ മാറ്റാൻ നിർബന്ധിതനായ പിണറായി സർക്കാർ വീണ്ടും ജനാധിപത്യ പേരാട്ടങ്ങളെ അപഹസിക്കുകയാണ്.
താനൂർ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളിൽ ഒന്നാമനാണ് എസ്പി സുജിത് ദാസ്. അദ്ദേഹം നേതൃത്വം കൊടുത്ത ഡാൻസാഫ് സംഘത്തിന്റെ മർദ്ദനമേറ്റാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടത്.മലപ്പുറം ക്രിമിനൽ ജില്ലയായി ചിത്രീകരിക്കാൻ അധികാര ദുർവിനിയോഗം നടത്തിയ എസ്.പി.യെ സസ്പെൻഡ് ചെയ്യുകയും കർശനമായ നിയമനടപടിക്ക് അദ്ദേഹത്തെ വിധേയനാക്കുകയും വേണം. അതിന് പകരം അദ്ദേഹത്തെ രക്ഷപ്പെടുത്തി ജനശ്രദ്ധ വഴി തിരിച്ചു വിടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഇപ്പോൾ കണ്ടതിനേക്കാൾ ശക്തമായ ജന രോഷത്തെ സർക്കാറിന് നേരിടേണ്ടി വരും. വെൽഫെയർ പാർട്ടി അടക്കമുള്ള ജനകീയ പോരാട്ടങ്ങളുടെ പ്രതിഫലനമാണ് എസ്.പിയെ മാറ്റുന്നതിലേക്ക് എത്തിച്ചേർന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം