തിരുവനന്തപുരം: ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചരണം കുറച്ചു നാള് മുമ്ബ് പല ഭാഗത്തു നിന്നും ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണനാളുകളില്‍ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങള്‍ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം. ഓണക്കാലത്ത് അതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കായി 18,000 കോടിരൂപയാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലരൊക്കെ വറുതിയുടെയും പ്രയാസത്തിന്റെയും ആകുമെന്ന് പ്രചാരണത്തെ തുടര്‍ന്ന് ചിന്തിച്ചു. എന്നാല്‍ കേരളം ആകെ ഓണ ആഘോഷത്തിനായി തെരുവില്‍ ഇറങ്ങി. നേരത്തെ ഉണ്ടാകില്ല എന്ന പറഞ്ഞ് പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും ലഭ്യമാക്കി. 18000 കോടി രൂപയാണ് ഓണ ആഘോഷത്തിനായി ചെലവഴിച്ചത്. ഐതീഹ്യത്തില്‍ കേട്ടതിനെക്കാള്‍ മെച്ചപ്പെട്ട നാടിനെ സൃഷ്ടിക്കണം. മാനുഷ്യര്‍ എല്ലാവരും ഒന്നു പോലെയെന്നത് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
പ്രയാസമനുഭവിക്കുന്നവര്‍ക്ക് പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം ആളുകള്‍ക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനം ആഴ്ചകള്‍ മുമ്ബ് വരെ ചിലര്‍ നടത്തിയത്. അത്തരം പ്രചരണങ്ങളില്‍ പലതും പൊളിവചനങ്ങളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം