കൊച്ചി: രക്ഷാ ബന്ധന് വേളയില്‍ ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്നായ മിയാ ബൈ തനിഷ്ക് കാലാതീതമായ സാഹോദര്യ ബന്ധം ആഘോഷി ക്കുവാന്‍ അവസരമൊരുക്കുന്നു. സാഹോദര്യ സ്നേഹത്തിന്റെ ആഘോഷത്തിനായി ബ്രാന്‍ഡ് സുന്ദരമായ സില്‍വര്‍ രാഖി ശേഖരമായ ഷെയ്ഡ്സ് ഓഫ് രാഖി പുറത്തിറക്കി.
എല്ലാ സഹോദരങ്ങള്‍ക്കും ഹൃദയപൂര്‍വ്വമുള്ള ആലിംഗനമായി അനുഭവപ്പെടുന്ന മനോഹരമായ ശേഖരമാണ് ഷെയ്ഡ്സ് ഓഫ് ഭായ്. വ്യത്യസ്തരായ സഹോദരന്മാര്ക്കുള്ള വിവിധ രാഖികളാണ് മനോഹരമായ ഈ ശേഖരത്തില്‍ ഉള്ളത്. വൈവിധ്യമാര്‍ന്ന രീതിയില്‍ പ്രയോജനപ്പെടുത്താനും സഹോദര സ്നേഹം ഹൃദയത്തോടടുത്ത് പ്രതിഷ്ഠിക്കാനാവും വിധവും ഈ രാഖികള്‍ പെന്ഡന്റുകളായും മാറ്റാവുന്നതാണ്.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സഹോദരന്മാര് ഇല്ലാത്തവര്‍ക്കായി സഹോദരീ സ്നേഹം തുളുമ്പുന്ന വിധത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സഹോദരിമാര്‍ക്കുള്ള രാഖികളുമുണ്ട്. മിയയുടെ ക്വീന്‍ സിസ്റ്റര്‍ രാഖി സഹോദരിയുമായുള്ള ആത്മബന്ധം ആഘോഷിക്കാനുള്ളതാണ്.മിയ ബൈ തനിഷ്കിന്റെ 925 സ്റ്റെര്‍ലിങ് സില്‍വര്‍ രാഖി ശേഖരത്തിലെ രാഖികള്‍ക്ക് 1499 രൂപ മുതലാണ് വില.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം