മുസഫർനഗർ: ബലാത്സംഗക്കേസിൽ കാമുകനെതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിന് ഗർഭിണിയെ കഴുത്തു ഞെരിച്ച് കൊന്ന് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. ശനിയാഴ്ച പീഡനക്കേസിൽ മൊഴി പറയാനിരിക്കേയായിരുന്നു സംഭവം. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
2022 ഒക്ടോബറിലാണ് പത്തൊൻപതുകാരി കാമുകനൊപ്പം ഒളിച്ചോടിയത്. മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഡിസംബറിൽ കണ്ടെത്തുകയും ചെയ്തു. കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് മാതാപിതാക്കൾ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം അടുത്തുള്ള നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പു പ്രകാരം യുവതിയുടെ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി എന്ന കേസില്‍ ശനിയാഴ്ചയാണു യുവതി കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം