ആലപ്പുഴ: ബീച്ചിന് സമീപത്തെ ലൈറ്റ് ഹൗസിലേക്ക് കയറാൻ ലിഫ്റ്റിൻ്റെ നിർമ്മാണം ഉടൻ തുടങ്ങും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിർമ്മാണ അനുമതി ലഭിച്ചിരിക്കുന്നത്. ടെൻഡർ പൂർത്തീകരിച്ച് ഒരുമാസത്തിനകം തന്നെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
രണ്ടര നൂറ്റാണ്ടു മുമ്പ് നിർമ്മിച്ച പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളിലെത്താൻ സന്ദർശകർക്ക് ഇപ്പോളും കോണി കയറേണ്ട അവസ്ഥയാണ്. ഇവിടെ ലിഫ്റ്റ് സൗകര്യം ഒരുക്കി കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് ലക്ഷ്യം.കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പിന് എ.എം. ആരിഫ് എം.പി നിവേദനം നൽകിയിരുന്നു. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധർ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
read also……സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഒരേസമയം ആറുപേർക്ക് കയറാവുന്നതും സെക്കൻഡിൽ ഒരു മീറ്റർ വേഗതയുമുള്ള ലിഫ്റ്റ് സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ അനുമതി.ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ആലപ്പുഴ പട്ടണത്തിലെ കായലും ബീച്ചും കെട്ടിട സമുച്ചയങ്ങളും കാണാൻ കഴിയും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്തുകൂടെ മുകളിലേക്ക് കയറാൻ ഒരുമീറ്റർ അകലം ഇല്ലാത്ത ചുറ്റുപടികളാണ് ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം