ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെ കൊണ്ടു തല്ലിച്ചതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ നിന്നും നീക്കം ചെയ്തു. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിൽനിന്നാണ് വീഡിയോ പിൻവലിച്ചിരിക്കുന്നത്.
Also read : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം നാല് പേർ കൊല്ലപ്പെട്ടു
മുസ്ലിം വിദ്യാർഥിക്ക് ക്രൂര മർദനമേൽക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്നു നീക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. വീഡിയോ പങ്കുവച്ച മൂന്ന് പോസ്റ്റുകൾ എക്സ് നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് എക്സ് നൽകുന്ന വിശദീകരണം. മറ്റ് രാജ്യങ്ങളിൽ ഈ വീഡിയോ ലഭ്യമാണ്. വീഡിയോയുടെ ഒരു പോസ്റ്റിന് 900,000-ത്തിലധികം കാഴ്ചകളുണ്ട്, മറ്റ് പോസ്റ്റുകൾക്ക് പതിനായിരക്കണക്കിന് കാഴ്ചക്കാരുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം