മാന്നാര്‍: എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനൂര്‍ തോപ്പില്‍ ചന്ത വാലുപറമ്പില്‍ ബിജു(45) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.
ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്നേഹം നടിച്ച് പ്രതി വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നൽകുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം