തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കിറ്റ് വിതരണം നാളെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.
read more ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മലയാളിതാരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം
മിൽമയിൽ നിന്ന് ലഭിച്ച സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തി വേഗം തന്നെ റേഷൻ കടകളിലേക്ക് എത്തിക്കുന്നതാണ്. അതേസമയം, പായസം മിക്സിന് ക്ഷാമം ഉണ്ടെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മറ്റു ബ്രാൻഡുകൾ വാങ്ങാനാണ് തീരുമാനം.
ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പായസം മിക്സ്, കറിപ്പൊടികൾ എന്നിവയ്ക്ക് ക്ഷാമം നേരിട്ടിരുന്നു. മിൽമയുടെ പായസം മിക്സ്, റെയ്ഡ്കോയുടെ കറിപ്പൊടികൾ എന്നിവ ലഭിക്കാത്ത സ്ഥലങ്ങളിൽ, മറ്റു കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കുന്നതാണ്.
സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യേണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ മഞ്ഞക്കാർഡ് ഉടമകളിലേക്ക് മാത്രം കിറ്റ് വിതരണം പരിമിതപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8