ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐഎസ്ആര്‍ഒയെ ബിജെപി പ്രചാരണ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എല്ലാ ദൗത്യങ്ങളേയും തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതയെന്ന വികാരം ആളികത്തിക്കാനായി ഉപയോഗിക്കുന്നെന്ന് മഹുവ ട്വീറ്റ് ചെയ്തു.
“ഐഎസ്ആർഒ ഇപ്പോൾ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമാണ്. എല്ലാ ദൗത്യങ്ങളേയും തിരഞ്ഞെടുപ്പിന് മുൻപ് ദേശീയതയെന്ന വികാരം ഉയർത്താനായി ഉപയോഗിക്കുന്നു. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ, മോദിയുടെ മാജിക്കായി കാണിക്കാൻ ഭക്ത–ട്രോൾ ആർമി 24 മണിക്കൂറും ശ്രമിക്കുന്നു”. –മഹുവ കുറിച്ചു.
ചന്ദ്രായന്‍ 3ന്റെ വിജയത്തിന് പിന്നാലെ ബഹിരാകാശ് നേട്ടങ്ങളുടെ പേരില്‍ പോര് നടക്കുന്നുണ്ട്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ശമ്പളം മുടങ്ങുന്നുണ്ടെന്ന ആരോപണവുമായി തൃണമൂല്‍ നേതാവ് അരൂപ് ബിശ്വാസും രംഗത്തിയിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം