അബുദാബി: യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെട്ടെ നാലംഗ സംഘത്തിന് പകരം പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. അടുത്ത വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇവർക്ക് പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ ക്രൂ സെവൻ സംഘം ഏറ്റെടുക്കും.
അമേരിക്ക, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നാല് പേരാണ് ക്രൂ സെവൻ സംഘത്തിലുള്ളത്. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പുലർച്ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകൾക്കുള്ളിൽ ബഹാരാകാശനിലയത്തിലെത്തും.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നതുൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്താണ് നെയാദിയുടെ മടക്കം.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം