കോഴിക്കോട്: ഓണോഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഏഷ്യന്‍ പെയിന്റ്സ് അപെക്സ് ഫ്ളോര്‍ ഗാര്‍ഡ് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയിലെ ത്‌ന്നെ ഏറ്റവും വലിയ പൂക്കളമായി. 40,000 ചതുരശ്ര അടി വലിപ്പത്തില്‍ മഹാബലിയുടെ രൂപത്തിലാണ് പൂക്കളം തീര്‍ത്തത്.
read also……വി-കോർട്ട് വെബ്‌സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെ: നടപടിക്രമങ്ങൾ വിശദമാക്കി പോലീസ്
ടണ്‍ കണക്കിന് പൂക്കള്‍ കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് പൂക്കളം പൂർത്തിയാക്കിയത്. സിനിമാ നടിമാരായ എസ്തര്‍ അനിലും, മാളവികാ മേനോനും,നിത്യാ ദാസും, സര്‍ക്കാര്‍ പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും ആഘോഷത്തില്‍ പങ്കെടുത്തു. ”ഈ ഓണത്തിന് മഹാബലി രാജാവിനെ സാധ്യമായ ഏറ്റവും മഹത്തായ രീതിയില്‍ ഓണാഘോഷങ്ങളിലേക്ക് വരവേല്‍ക്കുന്നതിനായി രാജകീയമായ ഒരു സമ്മാനം തന്നെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏഷ്യന്‍ പെയിന്റ്‌സിലെ ഏവരും ആവേശഭരിതരാണെന്ന് ഏഷ്യന്‍ പെയിന്റ്‌സ് ലിമിറ്റഡിന്റെ എം ഡിയും സി ഇ ഒയുമായ ശ്രീ അമിത് സിംഗ്ലെ പറഞ്ഞു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം