ആലപ്പുഴ:സി.പി.ഐ(എം) ലോക്കൽ കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ(എം) ആലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി സി.ബി.ചന്ദ്രബാബു. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ആലപ്പുഴ ഏരിയ അതിർത്തിയിൽ നടപ്പിലാക്കി വരികയാണ്.
പാർട്ടിയുടെ ആലപ്പുഴ ഏരിയ കമ്മിറ്റി തയ്യാറാക്കിയ നിർദ്ദേശമാണ് സെക്രട്ടേറിയേറ്റ് പരിശോധനയ്ക്കു ശേഷം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതൊന്നും അസാധാരണമായ കാര്യങ്ങളല്ലായെന്നും, സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
read also…….വെയിലത്ത് എസ്പിജി അംഗം കുഴഞ്ഞുവീണു, പരിശോധിക്കാൻ ഡോക്ടർക്ക് നിർദേശം; പ്രസംഗം പാതിയിൽ നിർത്തി പ്രധാനമന്ത്രി
പാർട്ടീസമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ച കമ്മിറ്റികളിൽ ആണ് സംഘടനയുടേതായ ഇടപെടലുണ്ടായത്.സി.പി.ഐ(എം) ന്റെ സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്തൽ നടപടികൾ സ്വീകരിച്ചതെന്നും, ഇതിലേക്ക് ഏതെങ്കിലും നേതാക്കന്മാരുടെ പേരുകൾ വലിച്ചിഴക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം