ഹരിയാന: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിൽ പ്രധാന കണ്ണികളടക്കം 3 പേർ ഹരിയാനയിൽ നിന്ന് പിടിയിലായി. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായതിൽ ഒരാൾ ഉദ്യോഗാർത്ഥിയാണ്. നടപടിക്രമം പൂർത്തിയാക്കി പ്രതികളെ ഉടൻ കേരളത്തിൽ എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇലട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ ഉത്തരം ബ്ലൂടൂത്ത് ഹെഡ് സെറ്റ് വഴി കൈമാറിയതില്‍ ഉള്‍പ്പെട്ട പ്രതിയടക്കമാണ് ഹരിയാനയില്‍ എത്തിയ അന്വേഷണ സംഘത്തിൻറെ പിടിയിലായത്.
കൂടുതൽ പ്രതികൾ നിരീക്ഷണത്തിലുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. വി എസ് എസ് സി പരീക്ഷാ തട്ടിപ്പിൽ ഇതോടെ 9 പേർ അറസ്റ്റിലായിട്ടുണ്ട്.
ഹരിയാന പൊലീസിന്റെ സഹായത്തോടെ വിപുലമായ അന്വേഷണമാണ് കേരള പോലീസ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തില്‍ പിടിയിലായ മുഴുവൻ പേരും ഹരിയാന സ്വദേശികളാണ്. തട്ടിപ്പ് കണ്ടെത്തിയതിന് തുടര്‍ന്ന് വി എസ് സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്നീഷ്യൻ, റേഡിയോഗ്രാഫര്‍ , ട്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം