മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്.
കേസില്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയത്. കൂടുതല്‍ പേര്‍ പ്രതികളായേക്കും.
കേസിൽ ആഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതിചേർക്കുകയോ ചെയ്തിരുന്നില്ല. ഇതുവരെ സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടില്ല.
കോഴിക്കോട് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നും താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും ഉത്തരവിട്ടിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം