മുംബൈ: കോംപാക്ട് എസ് യുവി ശ്രേണിയില്‍പ്പെട്ട ടാറ്റാ മോട്ടേഴ്‌സിന്റെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ നെക്‌സോണ്‍ അടിമുടി പുതുക്കി അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നെക്‌സോണ്‍ ഇവിയുടെ അപ്‌ഡേറ്റഡ് പതിപ്പിനൊപ്പം സെപ്റ്റംബര്‍ 14ന് നെക്‌സോണ്‍ ഫെയ്‌സ് ലിഫ്റ്റും അവതരിപ്പിച്ചേക്കും.
കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് കടമെടുത്ത് രൂപകല്‍പ്പനയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി അടിമുടി മാറിയായിരിക്കും ഫെയ്‌സ് ലിഫ്റ്റ് അവതരിപ്പിക്കുക. ക്രോസ്ഓവറിന് മധ്യഭാഗത്ത് ഫ്‌ലോട്ട് ചെയ്യുന്ന തരത്തിലായിരിക്കും ടാറ്റ ലോഗോ. മെലിഞ്ഞ ഗ്രില്ലും പ്രധാന ഹെഡ്ലാമ്പ് യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ത്രികോണ പോഡുകളോട് കൂടിയ പുതിയ ബമ്പറുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പിന്‍ഭാഗത്ത്, എല്‍ഇഡി ലൈറ്റ് ബാറോട് കൂടിയ എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഒരു കൂട്ടം റിഫ്ളക്ടറുകളും റിവേഴ്സ് ലൈറ്റുകളുമുള്ള പുതിയ ബമ്പറും നെക്‌സോണ്‍ ഫെയ്‌സ് ലിഫ്റ്റിനെ വ്യത്യസ്തമാക്കും.
അകത്ത്, റീഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡ് ആണ് ഉണ്ടാവുക. മധ്യഭാഗത്ത് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, പുതിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാപ്റ്റിക് ടച്ച് സ്വിച്ചുകളുള്ള ഒരു പുതിയ HVAC മൊഡ്യൂള്‍ എന്നിവയും അകത്തെ ഏറെ ആകര്‍ഷണീയമാക്കും.
1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നി വേരിയന്റുകളിലായിരിക്കും ഫെയ്‌സ് ലിഫ്റ്റ് ഇറക്കുക.
5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം എന്‍ട്രി ലെവല്‍ പെട്രോള്‍ ട്രിമ്മുകള്‍, പുതിയ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷന്‍ എന്നിവയും ഫെയ്‌സ് ലിഫ്റ്റിനെ വ്യത്യസ്തമാക്കും. തെരഞ്ഞെടുത്ത പെട്രോള്‍ വേരിയന്റുകളില്‍ 6-സ്പീഡ് മാനുവലും ലഭിക്കും. മറുവശത്ത്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT എന്നിവയില്‍ തുടരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം