കട്ടപ്പന: ശുദ്ധജല പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ ജലവിഭവ വകുപ്പിന് കെഎസ്ഇബി അനുമതി നൽകിയ അഞ്ചുരുളിയിലെ സ്ഥലത്ത് സ്വകാര്യ വ്യക്തി നടത്തിയ നിർമാണം ഒഴിപ്പിക്കാൻ എത്തിയ ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തെ ഒരുസംഘം ആളുകൾ തടഞ്ഞു.
ഈ ഭൂമിയിൽ മറ്റാളുകൾ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഉത്തരവുണ്ടെന്ന് നിർമാണം നടത്തിയ വ്യക്തി വാക്കാൽ അറിയിച്ചതിനെ തുടർന്ന് റവന്യു സംഘം മടങ്ങിപ്പോയി. സബ് കലക്ടർ അരുൺ എസ്.നായരുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥർ, കാഞ്ചിയാർ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ, കട്ടപ്പന പൊലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇന്നലെ രാവിലെ പത്തോടെ അഞ്ചുരുളിയിൽ എത്തിയത്.
ഈ വിവരം അറിഞ്ഞ് കാഞ്ചിയാർ പഞ്ചായത്തംഗം ഷാജി വേലംപറമ്പിലിന്റെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥർ എത്തി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ ശ്രമിച്ചപ്പോൾ ഇവർ തടയുകയായിരുന്നു. ഇവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.
അതിനിടെയാണ് കോടതി ഉത്തരവുണ്ടെന്ന വിവരം നിർമാണം നടത്തിയ വ്യക്തി ഉദ്യോഗസ്ഥരെ അറിയിച്ചത്. അതോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. താലൂക്ക് സർവേയർ അളന്നുതിരിച്ച് ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ ജല അതോറിറ്റിക്ക് എൻഒസി നൽകിയ ഒരേക്കർ സ്ഥലത്തിൽ ഉൾപ്പെട്ട മേഖലയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8