മദീനയിൽ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

റിയാദ്: മദീനയെയും മഹ്ദുദ്ദഹബ് പട്ടണത്തെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.

also read.. സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അവരെ റെഡ് ക്രസൻറ് ആംബുലൻസുകളില്‍ മഹ്ദുറ്റഹബ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റ ബാലനെ എയര്‍ ആംബുലൻസില്‍ മദീന കിങ് സൽമാൻ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ മീഖാത്ത് ആശുപത്രി മോർച്ചറിയിൽ എത്തിച്ചതായും മദീന റെഡ് ക്രസൻറ് ശാഖ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാലിഹ് അൽഔതഫി അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം