കൊച്ചി: ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയെ “കുപ്പിയിലാക്കി” മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ബിസ്ലേരിയുടെ 500 എം.എല്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ലിമിറ്റഡ് എഡിഷൻ പാക്കുകളിലാണ് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാന്റെ കൊത്ത രാജു ഇടം പിടിക്കുന്നത്.
read more ഇത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്‌റ്റ് മാസം ; 8 ജില്ലയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കേരളത്തിലുടനീളവും തമിഴ്നാട്ടിൽ കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍, നാഗര്‍കോവില്‍, തെങ്കാശി, തേനി തുടങ്ങിയ നഗരങ്ങളിലും ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ലഭ്യമാക്കും. ബിസ്ലേരിയുടെ 12,000ത്തിലധികം ഔട്ട്ലറ്റുകളിൽ ലിമിറ്റഡ് എഡിഷൻ പായ്ക്കുകള്‍ ലഭികും.
ഇതിന് പുറമേ Bisleri @Doorstep എന്ന ആപ്പിലൂടെ ഓണ്‍ലൈനായും വാങ്ങാനാകുമെന്ന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡ് തുഷാര്‍ മല്‍ഹോത്ര പറഞ്ഞു. വ്യാഴാഴ്ച പ്രദർശനത്തിന് എത്തിയ ചിത്രം ഇതിനോടകം വൻ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം