ലക്നോ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ അധ്യാപികയുടെ നിർദേശപ്രകാരം മർദിച്ചു. സ്കൂളിലെ ജോലികൾ ചെയ്യാത്തതിന്റെ പേരിലായിരുന്നു അധ്യാപികയുടെ ക്രൂരകൃത്യം. മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖബ്ബർപൂർ ഗ്രാമത്തിലാണ് സംഭവം.
ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികളെ വരിയായി നിർത്തി ഊഴംവച്ച് കുട്ടിയെ തല്ലിക്കുകയായിരുന്നു. ശക്തമായി അടിക്കാൻ വിദ്യാർഥികളെ അധ്യാപിക പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു വിദ്യാർഥിയോട് കുട്ടിയുടെ അരക്കെട്ടിൽ തൊഴിക്കാനും അധ്യാപക ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
“മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” മുസാഫർനഗർ പൊലീസിന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു.ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടില്ല. “ഞങ്ങൾ എന്റെ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റുകയാണ്. പൊലീസിൽ പരാതി നൽകില്ല. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞ് മധ്യസ്ഥതയിൽ എത്തിയിരിക്കുന്നു,” പിതാവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം