മോസ്‌കോ: ഇന്ത്യയില്‍വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെള്ളിയാഴ്ച അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുടിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്. ജി-20 യിലും പുടിൻ വീഡിയോ കോൺഫറൻസ് വഴിയാകും പങ്കെടുക്കുക. സെപ്റ്റംബറിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്.
യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ക്രെംലിന്‍ ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും വിദേശയാത്ര നടത്തുന്നത് അറസ്റ്റിന് ഇടയാക്കാക്കുമെന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള പുടിന്റെ യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം