കൊച്ചി: ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ നടപടി ഹൈക്കോടതി ശരിവെച്ചു. സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തങ്ങള്‍ക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാല്‍ സിപിഎം കേസില്‍ കക്ഷിയല്ലെന്നും വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കാപ്പ ചുമത്തിയത് ശരിവെച്ചത്. ആകാശ് തില്ലങ്കേരിയുടെ അച്ഛനും ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവം കണക്കിലെടുമ്പോള്‍ അവരെ തടവില്‍വെച്ചില്ലെങ്കില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശിന് മറ്റ് കേസുകളില്‍ അകപ്പെടരുതെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിനിടെ ഡിവൈഎഫ്‌ഐ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലും ആകാശ് പ്രതിയാവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം