ജയ്പുർ: രാജസ്ഥാനിലെ കോട്ട്പുട്ലി-ബെഹ്റോർ ജില്ലയിലുള്ള നവോദയാ വിദ്യാലയയിലെ ക്ലാസ്മുറിക്കുള്ളിൽ ദളിത് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രാഗ്പുര മേഖലയിലെ സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. 10-ാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയാണ് മരിച്ചത്.
ഇതിനിടെ, കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകം ആണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. സ്കൂളിലെ രണ്ട് അധ്യാപകർ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം ഇവർ കുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അതിന് ശേഷം മാത്രമേ മൃതദേഹം ഏറ്റുവാങ്ങുവെന്നും അറിയിച്ച് കുട്ടിയുടെ കുടുംബം പ്രദേശത്ത് ധർണ തുടരുകയാണ്.
https://www.youtube.com/watch?v=_x1h-huIQN8
https://www.youtube.com/watch?v=_x1h-huIQN8