2023-24 അധ്യയന വർഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളെജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും കോളെജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 25 മുതൽ ഓഗസ്റ്റ് 30, അഞ്ചു മണി വരെ നൽകാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്മെന്റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. അടുത്തഘട്ട അലോട്ട്മെന്റിന് പുതിയതായി ഓപ്ഷൻ നൽകണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 0471 2560363,64 നമ്പറുകളിൽ ലഭ്യമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം