കൊച്ചി: പാടം മണ്ണിട്ട് നികത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപണമുയർന്ന പ്രദേശത്ത് നിന്നുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കുഴൽനാടന്റെ വിശദീകരണം. എട്ടടിയോളം ഭൂമി മണ്ണിട്ട് ഉയര്‍ത്തിയെടുത്തിട്ടുണ്ടെന്നും അത് നിയമവിധേയമായാണ് ചെയ്തതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വിഡിയോയില്‍ വ്യക്തമാക്കി.
പാടം നികത്തിയെന്ന ആരോപണം തീർത്തും തെറ്റാണെന്നും തെങ്ങിൻതോപ്പായിരുന്ന ഭാഗമാണ് ഇപ്പോൾ പാടമായി വിശേഷിപ്പിക്കുന്നതെന്നും കുഴൽനാടൻ പറഞ്ഞു. തന്റെ വീടിന് മുന്നിലൂടെയുള്ള റോഡിന് സ്ഥലം വിട്ടുകൊടുത്തതിനെക്കുറിച്ചും കുളവും ചുറ്റുപാടുകളും സംരക്ഷിച്ചതിനെക്കുറിച്ചും കുഴൽനാടൻ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ ഉയരുന്ന ഏത് ആരോപണത്തിനും കൃത്യമായി മറുപടി പറയാൻ സന്നദ്ധനാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. അഴിമതിക്കെതിരായ പോരാട്ടം തുടരും. എന്തെങ്കിലും ക്ലാരിറ്റിക്കുറവ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം