ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ 88.77 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലിന് ഇടം നേടിയത്. സീസണിൽ ഏറ്റവും മികച്ച ദൂരമാണ് നീരജ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ എറിഞ്ഞിട്ടത്. അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യതയും ഉറപ്പിച്ചു.
Also read: ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം: നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്
അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് ഗ്രൂപ്പിലായി 27 താരങ്ങളാണ് മാറ്റുരച്ചത്. അതിൽ നിന്ന് 12 പേർക്കാണ് ഫൈനലിന് പ്രവേശനം ലഭിച്ചു. 83.00 മീറ്ററാണ് ഫൈനലിനുള്ള യോഗ്യതാ ദൂരം. ആദ്യ ശ്രമത്തിൽ തന്നെ നീരജ് യോഗ്യതാ ദൂരം പിന്നിട്ടു. ഞായറാഴ്ചയാണ് ജാവലിനിൽ ഫൈനൽ നടക്കുക. ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് ഫൈനൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം