കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിനാമികൾക്കടക്കം വായ്പ നൽകിയത് 52 പേർക്കെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഈ 52 ആളുകളിൽ നിന്ന് മാത്രം ബാങ്കിന് 215 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മുൻ മന്ത്രി എ സി മൊയ്തീൻ നിരവധി ബിനാമി ഇടപാടുകൾ നടത്തിയെന്ന് ഇ ഡി മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം മൊയ്തീൻ്റെ ബന്ധുവെന്ന് ആരോപണമുയർന്ന ബിജു കരീം മാത്രം തട്ടിയത് 23.21 കോടി രൂപയാണെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ചേർത്തത് 52-ൽ 5 പേരെ മാത്രമായിരുന്നു. ബിനാമി ഇടപാടുകൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നില്ല.
Also read : കെ.കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ; വിശദീകരണവുമായി സിലബസ് പരിഷ്കരണ കമ്മിറ്റി
നേരത്തെ എ സി മൊയ്തീന്റെ രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ചോദ്യം ചെയ്യാനും ഇഡി നീക്കമിടുന്നുണ്ട്. മുൻ മന്ത്രി എ സി മൊയ്തീന്റെ വിട്ടിലെ റെയ്ഡിന് ശേഷം മൊയ്തീന്റെ ബിനാമികൾ എന്ന് അരോപണം നേരിടുന്ന രണ്ട് പേരുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അനിൽ സേഠ്, സതീശൻ എന്നിവരുടെ വീട്ടിലായിരുന്നു ഇ ഡി റെയ്ഡ് നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം