സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രധാന്യം നല്‍കുന്നവരാണ് നമ്മൾ . ഇതിനായി പ്രകൃതിദത്തമായ ഉപായങ്ങളും കെമിക്കല്‍ ട്രീറ്റ്മെന്റുകളുമൊക്കെ നാം ചെയ്യാറുണ്ട്. എന്നാല്‍ ചില തെറ്റുകള്‍ നമ്മുടെ ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.
1. തൂവാല കൊണ്ട് മുഖം തുടയ്ക്കല്
പലപ്പോഴും സ്ത്രീകളും പുരുഷന്മാരും മുഖം കഴുകിയ ശേഷം തൂവാലകള്‍ ഉപയോഗിച്ച് മുഖം തുടയ്ക്കാറുണ്ട്. എന്നാല്‍ ദിവസവും കഴുകാത്ത തൂവാലയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മുഖത്ത് ബാക്ടീരിയകളെ ഉണ്ടാക്കും. അതിനാല്‍ വൃത്തിയുള്ളതും കഴുകിയതുമായ തൂവാല മാത്രമേ മുഖം തുടയ്ക്കാന്‍ ഉപയോഗിക്കാവൂ.
2. ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ തെറ്റായ ഉപയോഗം
ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ക്രമമുണ്ട്. അതിനുസരിച്ച് അവ പ്രയോഗിക്കണം. അതുപോലെ അവരവരുടെ സ്കിന്‍ ടൈപ്പ് ഏതെന്ന് തിരിച്ചറിഞ്ഞാകണം ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. പുതിയ പ്രൊഡക്ട് മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പ് കൈയ്യിലോ മറ്റോ പുരട്ടി അലര്‍ജി ഒന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാവുന്നതാണ്.
3. കൈകൊണ്ട് ക്രീ എടുക്കുന്നത്
മിക്കവരും കൈയ്യുപയോഗിച്ചാണ് ക്രീമും മറ്റും എടുക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ കൈയ്യിലെ ബാക്ടീരിയകള്‍ ക്രീമില്‍ ആകാനിടയുണ്ട്. അതിനാല്‍ ക്രീം നേരിട്ട് കൈയ്യിലേക്ക് ഒഴിക്കുന്നതാണ് ഉത്തമം.
4. വെള്ളം കുടിക്കാതിരിക്കുക
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. തേങ്ങാവെള്ളം, ജ്യൂസ് തുടങ്ങിയ പാനീയങ്ങളൊക്കെ കുടിക്കാവുന്നതാണ്.
Also Read;തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും
5. രാത്രിയില്‍ ഫേസ് വാഷ് ഒഴിവാക്കരുത്
ചിലര്‍ രാത്രി ഉറങ്ങുമ്പോള്‍ മേക്കപ്പ് നീക്കം ചെയ്യാതിരിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ, രാത്രി മുഴുവന്‍ മേക്കപ്പ് ചര്‍മ്മത്തില്‍ നിലനില്ക്കും. അത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് രാത്രിയിലെ ചര്‍മ്മത്തിന്റെ വളര്‍ച്ചയെയും തടയും. അതുകൊണ്ടാണ് രാത്രിയില്‍ മേക്കപ്പ് നീക്കി മുഖം കഴുകിയ ശേഷം മാത്രം ഉറങ്ങുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം