ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ട്രംപ് അറ്റ്ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടു. 2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.
രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയായേക്കാം. ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്. ആദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്.
Also read :സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ; ഇന്ന് മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം
രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (റിക്കോ) നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുൾപ്പെടെ നിരവധി പേരെ പ്രതികളായി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം