തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. കണിയാപുരം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഷ്ണു മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു വിവരങ്ങള്‍ തിരക്കിയപ്പോള്‍ കുടുംബത്തിന് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്.
തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വൈകുന്നേരമായിരുന്നു സംഭവം. വിഷ്ണു ഭാര്യക്കും മൂത്ത കുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി. ഭാര്യയുടെ കയ്യിലിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാരാണ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തു. വിഷ്ണു മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം