അമ്പലപ്പുഴ: ആലപ്പുഴയയിൽ ദേശീയപാതയിൽ പുന്നപ്ര കുറവൻതോട്ടില് കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഹൗസ് സർജന് പരിക്കേറ്റു.
also read.. പാലക്കാട് മേഴത്തൂരിൽ ആയുർവേദ ഡോക്ടറും യുട്യൂബറുമായ 32 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ കൈചൂണ്ടി ജംഗ്ഷൻ പടിഞ്ഞാറ് പൂന്തോപ്പ് വാർഡിൽ നൂർ മൻസിൽ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ ഷാനവാസിന്റെ മകൻ അനസ് (25) ആണ് മരിച്ചത്. ഇദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തിരുന്ന ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ആരതിക്ക് അപകടത്തിൽ പരിക്കേറ്റു.
വണ്ടാനം ദന്തൽ കോളേജാശുപത്രിയിൽ നിന്നും അടുത്തമാസം ഗ്രാജുവേഷൻ ലഭിക്കാനിരിക്കെയാണ് ഇരുവരും അപകടത്തിൽപ്പെടുന്നത്. ഹൗസർജൻസി കഴിഞ്ഞ് ഇരുവരും ഒരു വർഷത്തെ സേവനം ചെയ്തു വരുകയായിരുന്നു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് 12.20 ഓടെ കുറവന്തോട് ജംഗ്ഷന് അടുത്തുള്ള ബേക്കറിയിൽ നിന്നും ചായ കുടിച്ചതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം