കണ്ണൂർ: കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി കേസിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്. മരിച്ച സജീവന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചോദ്യം ചെയ്യലില്‍ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു. കൊളച്ചേരി പറമ്ബിലെ കൊമ്ബൻ ഹൗസില്‍ സജീവനെ (55) യാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്ബിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജീവന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട്.സംഭവത്തില്‍ കൂടുതല്‍ പേര് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം