പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും സൈബർ അറ്റാക്ക് നേരിട്ടതായി സൗത്ത് ആഫ്രിക്കൻ ന്യൂസ് വെബ്സൈറ്റ്. ദക്ഷിണാഫ്രിക്കൻ സർക്കാർ ഒരു കാബിനറ്റ് മന്ത്രിയെ മാത്രമേ സ്വീകരിക്കാൻ അയച്ചുള്ളൂവെന്നതിന്റെ പേരിൽ മോദി തന്റെ എയർക്രാഫ്റ്റിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ചുവെന്ന വാർത്ത നൽകിയ ഡിജിറ്റൽ ന്യൂസ് വെബ്സൈറ്റായ ഡെയ്ലി മവേറിക്കിനാണ് ഇന്ത്യയിൽ നിന്നും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നതെന്ന് സ്ക്രോൾ.ഇൻ റിപ്പോർട്ട് ചെയ്യുന്നു
കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സൈറ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായി. ഞങ്ങൾ വളരെ വേഗത്തിൽ സൈറ്റിനെ വീണ്ടെടുക്കുകയും ഡി.ഡി.ഒ.എസ് ആക്രമണമാണ് നടന്നതെന്ന് മനസിലാക്കുകയും ചെയ്തു. അന്വേഷിച്ചപ്പോൾ അത് ഇന്ത്യയിൽ നിന്നുള്ള സെർവറുകളിൽ നിന്നാണെന്ന് മനസിലായി,’ ഡെയ്ലി മവെറിക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡി.ഡി.ഒ.എസിന് തങ്ങൾ വിധേയരായെന്ന് ഡെയ്ലി മവേറിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റൈലി ഷരാംലംബസ് അറിയിച്ചു. ഒരു വെബ്സൈറ്റിനെയോ സെർവറിനെയോ തകർക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു തരം സൈബർ ആക്രമണമാണ് ഡിസ്ട്രിബ്യൂട്ടഡ് ഡിനിയൽ സർവീസ് അഥവാ ഡി.ഡി.ഒ.എസ്.
ഇന്ത്യയിലെ ജനങ്ങൾ ഈ വാർത്തകൾ വായിക്കാതിരിക്കലാണ് ആക്രമണത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് എഡിറ്റർ ഇൻ ചീഫ് ബ്രാങ്കോ ബ്രിക്കിക് പറഞ്ഞു. സൈറ്റിന്റെ സമഗ്രത സംരക്ഷിക്കാൻ ഇന്ത്യയിലെ മുഴുവൻ ഡൊമൈനുകളും തടയുകയല്ലാതെ വേറൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്‌സില്‍ ആറു രാജ്യങ്ങളെ ഉൾപ്പടുത്തി ; പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയം
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മോദി സൗത്ത് ആഫ്രിക്കയിലെത്തിയത്. പ്രെടോറിയയിലെ വാട്ടർഫ്ലൂഫ് എയർ ഫോഴ്സ് ബേസിലെ എയർക്രാഫ്റ്റിൽ നിന്നും ഇറങ്ങി വരാൻ മോദി വിസമ്മതിച്ചതായി ഡെയ്ലി മെവെറിക് ഓഗസ്റ്റ് 22ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ ഡെപ്യൂട്ടി പ്രസിഡന്റായ പോൾ മാഷറ്റെലിനെ അദ്ദേഹത്തെ സ്വീകരിക്കാൻ അയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
‘ ഇന്ത്യൻ പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹത്തെ സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റിന് നേരത്തെ അറിയാം. പ്രധാനമന്ത്രി പുറത്തേക്കിറങ്ങുന്നതിന് മുമ്പേ അദ്ദേഹം അവിടെയുണ്ടായിരുന്നു,’ അവർ പറഞ്ഞു.
എന്നാൽ ഈ വാർത്തയിൽ ഉറച്ച് നിൽക്കുന്നതായും ഇനിയുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് തുടരുകയും ചെയ്യുമെന്നും ഡെയ്ലി മെറിക് പറഞ്ഞു
എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്
തിങ്കളാഴ്ച രാത്രി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ സിറിൽ നേരിട്ട് ടാർമാർക്കിലെത്തിയെന്നും ഡെയ്ലി മെവെറിക്
റിപ്പോർട്ട് ചെയ്തു.
അതേസമയം ഡെയ്ലി മവെറിക് പറയുന്നത് കളവാണെന്ന് ഡെപ്യൂട്ടി പ്രസിഡന്റിന്റെ ഓഫീസ് ഇന്ത്യൻ ന്യൂസ് ചാനലായ ഡബ്ല്യു.ഐ.ഒ.എന്നിനോട് പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം