കോഴിക്കോട് ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നു എന്ന പരാതി ഉയരുമ്പോഴും. നടപടികൾ എങ്ങും എത്താതെ പോകുകയാണ്,
കഴിഞ്ഞ ആഴ്ച്ച കോളജിലേക്ക് പോയ വിദ്യാര്തഥിയെ കാണാതായ സംഭവത്തിൽ ലഹരി മാഫിയയുടെ സാനിധ്യം കണ്ടെത്തിയിരുന്നു ഇതിനു പിന്നാലെ, വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വിവസ്ത്രയായി കണ്ടെത്തി.
തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തിയത് .
പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു….
വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കാലുകള്‍ കെട്ടിയ നിലയിൽ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
മാത്രവുമല്ല ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു, ഇതോടെ സംഭവത്തിൽ ലഹരി മാഫിയയുടെ സാനിധ്യം ഉറപ്പായിരിക്കുകയാണ്.
ചന്ദ്രയാൻ ലാൻഡിങ് രാജ്യത്തിന്റെ ശക്തി വിളിച്ചോതുന്നത് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കോളജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം