കൊച്ചി: 2023-ലെ ബ്രാന്‍ഡന്‍ ഹാള്‍ ഗ്ലോബല്‍ എച്ച്സിഎം (ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ്) അവാര്‍ഡ് പ്രമുഖ കണ്ടന്റ് കമ്പനിയായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്. നാല് ഗോള്‍ഡ് അവാര്‍ഡും ഒരു സില്‍വര്‍ അവാര്‍ഡുമാണ് സീ ഇത്തവണ കരസ്ഥമാക്കിയിരിക്കുന്നത്. ബെസ്റ്റ് പ്രോഗ്രാം ഫോര്‍ അപ്സ്കില്ലിംഗ് എംപ്ലോയീസ്, ബെസ്റ്റ് അപ്രോച്ച് ടു ഇംപ്ലിമെന്റിംഗ് എ ലേണിംഗ് എക്സ്പീരിയന്‍സ് പ്ലാറ്റ്ഫോം, ബെസ്റ്റ് ഡെവലപ്മെന്റ് പ്രോഗ്രാം ഫോര്‍ ഫ്രന്റ്ലൈന്‍ ലീഡേഴ്സ്, ബെസ്റ്റ് അഡ്വാന്‍സ് ഇന്‍ എംപ്ലോയീസ് റെഗഗ്നീഷന് എന്നീ കാറ്റഗറികളില്‍ ഗോള്‍ഡും ബെസ്റ്റ് അഡ്വാന്‍സ് ഇന്‍ ക്രിയേറ്റിംഗ് എ ലേണിംഗ് സ്ട്രാറ്റജി എന്ന കാറ്റഗറിയില്‍ സില്വറുമാണ് നേടിയിരിക്കുന്നത്.
ഹ്യൂമന്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കാണ് ബ്രാന്‍ഡന്‍ ഹാള്‍ ഗ്രൂപ്പ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര ഹ്യൂമന്‍ മാനേജ്മെന്റ് റിസര്‍ച്ച് ആന്‍ഡ് അനലിസ്റ്റ് സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡന്‍ ഹാള്‍ ഗ്രൂപ്പ്, എക്സിക്യൂട്ടീവുകള്‍ക്കും പ്രാക്ടീഷ്ണേഴ്സിനും തന്ത്രപ്രധാനമായ ഉള്‍ക്കാഴ്ചകള്‍ ആണു സമ്മാനിക്കുന്നത്. അതുവഴി ബിസിനസില്‍ വളര്‍ച്ചയും മികച്ച ഫലവും ഉണ്ടാക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.
ടാലന്റ് മാനേജ്മെന്റ് സംരംഭകത്വത്തിലും അതിലൂടെ മികച്ച പ്രഫഷണല്‍ വളര്‍ച്ചയ്ക്കും വഴിതെളിച്ചതിനാണ് സീ അവാര്‍ഡിന് അര്‍ഹമായത്. ബ്രാന്‍ഡന്‍ ഹാള്‍ ഗ്രൂപ്പില്‍ നിന്നുള്ള ഈ അംഗീകാരം തങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സീ എച്ച്ആര്‍ ആന്‍ഡ് ട്രാന്സ്ഫര്മേഷന് പ്രസിന്ഡന്റ് അനിമേഷ് കുമാര്‍ വ്യക്തമാക്കി. സീ തങ്ങളുടെ പ്രവര്‍ത്തന മികവില്‍ എപ്പോഴും സ്ഥിരത പാലിക്കാറുണ്ടെന്നും ജീവനക്കാരെ പുതിയ സാങ്കേതിക വിദ്യയുമായി കോര്‍ത്തിണക്കി മുന്നോട്ടു പോകുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അനിമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം