കണ്ണൂർ സർവകലാശാലയിൽ വിദ്യാര്തഥികൾക്ക് പഠിക്കാനായി എം എൽ എ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത് വിവാദങ്ങളിലേക്ക് വഴി തെളിക്കുന്നു.
എംഎൽഎ കെ.കെ.ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് അസ് എ കോമ്രേഡ് (സഖാവെന്ന നിലയിൽ എന്റെ ജീവിതം) കണ്ണൂർ സർവകലാശാലയുടെ സിലബസിൽ. എംഎ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. …
പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു. …
പാർട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ ശൈലജ ആത്മകഥയിൽ പങ്കുവയ്ക്കുന്നത്. നാണക്കാരിയായ പെൺകുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം