കരുവന്നൂർ ബാങ്കിലെ ബെനാമി ഇടപാടുകൾ നടന്നത് മുൻ മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബെനാമി ഇടപാടുകൾ ബാങ്കിൽ നടന്നു.ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ േനതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു….
ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.
സിപിഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്.
ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്
വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇഡി സ്ഥിരികരിച്ചത്. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്.
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന് കോളജ് കൗണ്‍സില്‍
ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിക്കുകയായിരുന്നു. വസ്തു വിറ്റാലും തുക തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്നും ഇഡി കണ്ടെത്തി
മറ്റു ബാങ്കുകളിൽ കടക്കെണിയിലായവരുടെ ആധാരം എടുക്കാൻ സഹായിക്കുകയും ഈ ആധാരം വലിയ തുകയ്ക്ക് കരുവന്നൂർ ബാങ്കിൽ പണയപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിന് ഇടനിലക്കാർ പ്രവർത്തിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം