ചെന്നെെ: യൂട്യൂബിൽ നോക്കി വീട്ടിൽ വച്ച് തന്നെ പ്രസവമെടുത്തതിന് പിന്നാലെ അമിതരക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകിയാണ് (27) മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് തന്നെ മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.
എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബ് നോക്കിയാണ് മദേഷ് പ്രസവമെടുക്കുന്ന രീതി മനസിലാക്കിയതെന്ന് കണ്ടെത്തി. ഇയാൾ വീട്ടിൽ പ്രസവമെടുക്കുന്ന രീതി യൂട്യൂബിൽ നിരന്തരം കണ്ടിരുന്നതായി അയൽക്കാരും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റം സ്ഥിരീകരിച്ചാൽ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം