ഡൽഹി: ചന്ദ്രയാന്‍ മൂന്നിന്റെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലിറങ്ങി. ഭാരതത്തിന്റെ ചിഹ്നവും ഐഎസ്ആര്‍ഒ ലോഗോയും ആലേഖനം ചെയ്തു. പേലോഡുകള്‍ അല്പസമയത്തിനകം പ്രവര്‍ത്തിച്ച് തുടങ്ങും. റോവര്‍ വിജയകരമായി വിന്യസിച്ചതിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്ഡിങ്ങിലൂടെ ബഹിരാകാശത്തെ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് ഇന്ത്യ. ലൂണ 25ലൂടെ റഷ്യക്ക് സാധിക്കാത്തതാണ് വികസ്വരരാജ്യമായ ഇന്ത്യ കുറഞ്ഞ ചെലവില്‍ നടപ്പാക്കിയത്. അപൂര്‍വമായ ബഹിരാകാശ മല്‍സരങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയേക്കാള്‍ മുന്‍പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടു റഷ്യ. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റഷ്യന്‍ പേടകം ലൂണ 25 ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്പേസ് സ്റ്റേഷന് എന്നീ നേട്ടങ്ങളുളള റഷ്യയുടെ സ്വപ്നങ്ങളും ഇതോടൊപ്പം തകര്‍ന്നടിഞ്ഞു. 1976 നു ശേഷം ചൈനയ്ക്കു മാത്രമാണ് ചന്ദ്രനില്‍ പേടകമിറക്കാനായത്. 2019ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടും ഇസ്രയേലിന്റെ ബെറെഷീറ്റും പിന്നീട് ജപ്പാന്റെ ഹകുട്ടോ ആര് ദൗത്യവും സോഫ്റ്റ് ലാന്‍ഡിങ്ങില്‍ പരാജയപ്പെട്ടു.
ബഹിരാകാശത്തെ നിര്‍ണായക ശക്തിയാകാനുള്ള കിടമല്‍സരത്തില്‍ ഇന്ത്യക്ക് വളരെ മുന്‍തൂക്കം നല്‍കുന്നതാണ് വിജയകരമായി പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്ഡിങ്. ഹോളിവുഡ് സിനിമകളേക്കാള്‍ കുറഞ്ഞ മുതല്‍ മുടക്കിലാണ് ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ലോകത്താകെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ഇസ്റോയെ മാറ്റിനിര്‍ത്തുന്നതും ഈ കുറഞ്ഞ മുടക്കുമുതലില്‍ മറ്റാരും നല്‍കാത്ത സര്‍വീസ് എന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം