തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദേശം. നാളെ മുതൽ 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് പരമാവധി സർവീസുകൾ നടത്തി കളക്ഷൻ വർധിപ്പിക്കുകയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിർദേശങ്ങൾ അറിയിച്ചത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകളും പണി പൂർത്തീകരിച്ച് സർവീസിന് ഇറക്കണം. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്.
അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസും ഇന്ന് രാത്രിയോടെ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം