ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്.
ബഡോബലിലെ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അധ്യാപകനെ കൂടാതെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
അധ്യാപകർ ഉപയോഗിക്കുന്ന സ്റ്റാഫ് റൂമിന്റെ മേൽക്കൂരയാണ് അടർന്നു വീണത്. ഇംഗ്ലീഷ് അധ്യാപകരായ രവീന്ദർ കൗറും നരേന്ദ്രപാൽ കൗറും മറ്റ് രണ്ട് അധ്യാപകരുമാണ് സംഭവ സമയം സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവർ അപകടനില തരണം ചെയ്തു. അതേസമയം, മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം