ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യം ആദിത്യ-എല്‍1 ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യത്തെ ഇന്ത്യൻ ഒബ്സർവേറ്ററി ക്ലാസ് മിഷനായ ആദിത്യ-എൽ1 ആഗസ്റ്റ് 26 ന് വിക്ഷേപിക്കുമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ഇത്. സൗരാന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകൾ, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ അതിന്റെ സ്വാധീനം എന്നിവ പഠിക്കാൻ ഏഴ് ഉപകരണങ്ങൾ ഉപഗ്രഹത്തിൽ വഹിക്കും. ഭൂമിക്കും സൂര്യനും ഇടയിലുള്ള എൽ1 പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ പരിക്രമണപഥത്തിലായിരിക്കും ഇത് പ്രവർത്തിക്കുക.
ആധുനികമായ ഏഴ് പരീക്ഷണ ഉപകരണമാണ് ആദിത്യയിലുള്ളത്. ഇതില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്(VELC) കൊറോണയെക്കുറിച്ചു പഠിക്കുകയും കൊറോണല്‍ മാസ് എജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കുകയും ചിത്രമെടുക്കുകയും ചെയ്യും.
സൂര്യനില്‍ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്‌സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍(SoLEXS), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ് റേ സെപ്‌ക്ടോമീറ്റര്‍(HEL1OS) എന്നീ ഉപകരണങ്ങള്‍ വഴി നടക്കുന്നത്.
ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(PAPA) എന്നിവ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക.
വിക്ഷേപിച്ചതിന് ശേഷം ഏകദേശം 109 ഭൗമദിനങ്ങൾ കൊണ്ട് ഈ ഉപഗ്രഹം 15 ലക്ഷം കിലോമീറ്റർ ദൂരമുള്ള എൽ1 എന്ന ഹാലോ ഓർബിറ്റിൽ എത്തും. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) അസംബിൾ ചെയ്ത് സംയോജിപ്പിച്ച ആദിത്യ എൽ1 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം