റാസല്‍ഖൈമ: സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെ തീപിടിത്തത്തിനെതിരെ ബോധവത്കരണവുമായി റാക് പൊലീസ്. വൈദ്യുതി മൂലമുള്ള തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി ആവശ്യപ്പെട്ടു.
also read.. സൗദിയിൽ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ കടുത്ത ശിക്ഷ
ടെക്നീഷ്യനെ ഏര്‍പ്പെടുത്തി ഇലക്ട്രിക്കല്‍ കണക്ഷനുകളും വൈദ്യുതി ഉപകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ അപകടങ്ങളും തുടര്‍ന്നുള്ള ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്ലഗുകളുടെ സാങ്കേതിക തകരാറുകള്‍, ഒരേസമയം ഒരുകൂട്ടം വയറുകള്‍ ഇലക്ട്രിക്കല്‍ കണക്ടറുകളിലും ഔട്ട്ലറ്റുകളിലും ഉപയോഗിക്കാതിരിക്കുക, അമിതമായ ലോഡ് പ്ലഗിങ് ഒഴിവാക്കുക, ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റുകള്‍ക്ക് ചുറ്റും സുരക്ഷാകവചം ഒരുക്കുക, തകരാറുകള്‍ ശ്രദ്ധയിൽപെട്ടാല്‍ വൈദ്യുതിയുടെ പ്രധാന ഉറവിടവുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതര്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. ബോധവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം സംബന്ധിച്ച് ഹ്രസ്വ വിഡിയോയും റാക് പൊലീസ് പുറത്തിറക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം