അയര്‍ലണ്ട് :ആഗോള തൊഴില്‍ അന്വേഷകര്‍ക്ക് പ്രിയപ്പെട്ട രാജ്യമാകുമ്പോള്‍

ഡബ്ലിന്‍: അന്താരാഷ്ട്ര തൊഴില്‍ അന്വേഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായി അയര്‍ലണ്ട് മാറിയിരിക്കുന്നതായി പഠനം. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ ജോലികള്‍ക്കായി തിരച്ചില്‍ നടത്തുന്ന വിദേശീയരുടെ എണ്ണം 11% മാണിത്.

മറ്റൊരു രാജ്യത്ത് ജോലി തിരയുന്നവരുടെ ആഗോള അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇത് 14-ാം സ്ഥാനത്താണ്.ജോലി തിരയുന്നവര്‍ ഇഷ്ടപ്പെടുന്ന ആദ്യ 14 രാജ്യങ്ങളിലൊന്നായി അയര്‍ലണ്ട് മാറുന്നത് ഇതാദ്യമാണ്.കോവിഡ് കാലത്തിന് ശേഷമാണ് അയര്‍ലണ്ടിനെ തേടി കൂടുതല്‍ വിദേശികള്‍ എത്താന്‍ തുടങ്ങിയത്.

also read.. ചന്ദ്രയാന്‍~3 വിജയത്തിനായി കാത്തിരിക്കുന്നു: സുനിത വില്യംസ്

തൊഴില്‍ വെബ്സൈറ്റായ ഇന്‍ഡീഡിസാണ് സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടത്.

ലക്‌സംബര്‍ഗ്, ഒമാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ആഗോളതലത്തില്‍ തൊഴില്‍ തിരയുന്നവര്‍ ഇഷ്ട്ടപ്പെടുന്ന ആദ്യ നിരയിലുള്ള രാജ്യങ്ങള്‍.

അന്താരാഷ്ട്ര തൊഴിലന്വേഷകരുടെ ഏറ്റവും ആകര്‍ഷകമായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്താണ്. വിദേശത്ത് ജോലി തേടുന്ന ഉക്രേനിയക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയമായ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് എന്നും പഠനം വ്യക്തമാക്കുന്നു.

സോഫ്റ്റ്വെയര്‍ അഡ്മിനിശ്രേഷന്‍,പേഴ്സണല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ എന്നി മേഖലയിലാണ് ഐറിഷ് ജോലികള്‍ക്കായി വിദേശീയര്‍ ഏറ്റവും കൂടുതല്‍ തിരയുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ ജോലികള്‍ക്കായി വിദേശിയര്‍ ഇപ്പോഴും കാര്യമായ തോതില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും , യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ ജോലി തേടുന്നവരുടെ എണ്ണത്തേക്കാള്‍ താഴെയാണ്.

ഒരു നിശ്ചിത രാജ്യത്ത് , പ്രവാസികള്‍ ജോലി അന്വേഷിക്കുമ്പോള്‍ അവരുടെ മാതൃരാജ്യത്തു നിന്നുള്ള ജനങ്ങളുടെ ഭാഷാപരമോ ഭൂമിശാസ്ത്രപരമോ ആയ സാന്നിധ്യമുള്ളപ്പോള്‍ തൊഴിലന്വേഷകര്‍ അവിടെയുള്ള ജോലി പോസ്റ്റിംഗുകളില്‍ ക്ലിക്കുചെയ്യാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഇന്‍ഡീഡ് ഇഎംഇഎ ഇക്കണോമിക് റിസര്‍ച്ച് ഡയറക്ടര്‍ പാവല്‍ അഡ്ര്‍ജാന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News