വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ ഏഴുമുതല്‍ പത്തുവരെ ഇന്ത്യ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 നേതൃ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്ര.
also read.. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യ ക്ളബ് അടച്ചുപൂട്ടുന്നു
ഈ വേളയില്‍ ബൈഡന്‍ ലോക നേതാക്കളുമായി യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവന്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം ലോകനേതാക്കള്‍ എത്തുന്ന വേളയാകും ജി20 നേതൃ ഉച്ചകോടിയെന്നാണ് കരുതുന്നത്. 2022 ഡിസംബര്‍ ഒന്നുമുതല്‍ ജി20ന്‍റെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, യുക്രെയ്നിലെ യുദ്ധത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ലോകബാങ്ക് ഉള്‍പ്പെടെ ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|